Entrance exams

Home | Entrance exams

All entrance exams

Kerala Engineering Architecture Medical is an entrance examination series for admissions to various professional degree courses in the state of Kerala, India. It is conducted by the Office of the Commissioner of Entrance Exams run by the Government of Kerala.


https://education.indianexpress.com/engineering-exam/keam-exam-overview#keam-2024-exam:b
https://education.indianexpress.com/engineering-exam/keam-exam-overview#keam-2024-exam:

നാഷണൽ ടെസ്റ്റിംഗ്‌ ഏജൻസി ((NTA) യുടെ കീഴിൽ MBBS, BDS പ്രവേശനത്തിനുള്ള ഓൾ ഇന്ത്യ മത്സര പരീക്ഷയാണ് NEET - UG. വർഷത്തിൽ ഒരിക്കൽ മാത്രമുള്ള പരീക്ഷയാണിത്. ഈ ടെസ്റ്റിലെ റാങ്കുകൾ പ കോഴ്‌സുകൾക്കും യൂണിവേഴ്സിറ്റികൾക്കും സ്ഥാപനങ്ങൾക്കും പരിഗണിച്ചുവരുന്നു. ആയുഷ് (ആയുർവേദ, യോഗ, നാച്യുറോപ്പതി, യുനാനി, സിദ്ധ) ബിരുദ കോഴ്‌സുകൾക്കും വെറ്റിനറി സയൻസ്, ഫോറസ്റ്ററി, ഡയറി ഫിഷറീസ് കോഴ്‌സുകൾക്കും വിദേശത്തെ MBBS പ്രവേശനത്തിനുള്ള എലിജിബിലിറ്റി ടെസ്റ്റ് ആയും NEET - UG പരിഗണിക്കപ്പെടുന്നു. 15% ഓൾ ഇന്ത്യ കോട്ട, സംസ്‌ഥാന സർക്കാർ കോട്ട, കല്പിത സർവ്വകലാശാലകൾ, കേന്ദ്രീയ സ്ഥാപനങ്ങൾ, പൂനെ ആംഡ് ഫോഴ്സ് മെഡിക്കൽ കോളേജ് എന്നിവയിലെല്ലാം NEET സ്കോറുകളിൽ നിന്നാണ് അഡ്മിഷൻ ലഭിക്കുക.  ഉദ്യോഗാർത്ഥികൾ പ്ലസ് ടു ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ബയോടെക്നോളജി പഠിച്ചവരും 50% മാർക്ക് നേടിയവരും 17 വയസ്സ് പൂർത്തിയായവരും 25 വയസ്സിൽ താഴെ പ്രായം ഉള്ളവരും ആയിരിക്കണം. 


www.neet.org,in
www.neet.org,in

ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ആരോഗ്യ സംവിധാനമായ AIIMS ഇൻസ്റ്റിട്യൂഷനുകളിലേക്ക് നടത്തപ്പെടുന്ന MBBS ദേശീയ പരീക്ഷയാണ് All India Institute of Medical Science Entrance. ഇന്ത്യയിലുള്ള പത്തൊൻപത് AIIMS-കളിലായി MBBS-ന് 1899 സീറ്റുകളാണുള്ളത്. സാധാരണഗതിയിൽ ജനുവരി - ഫെബ്രുവരി മാസങ്ങളിലാണ് ഈ പരീക്ഷയുടെ അപേക്ഷകൾ ക്ഷണിക്കപ്പെടാറുള്ളത്‌. ഉദ്യോഗാർത്ഥികൾ പ്ലസ് ടു ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ബയോടെക്നോളജി പഠിച്ചവരും 50% മാർക്ക് നേടിയവരും 17 വയസ്സ് പൂർത്തിയായവരും 25 വയസ്സിൽ താഴെ പ്രായം ഉള്ളവരും ആയിരിക്കണം.


www.aiimsexams.ac.in
www.aiimsexams.ac.in

ഇന്ത്യയിൽ ഏറ്റവും ചിലവുകുറഞ് MBBS പഠിക്കാനാവുന്ന സ്ഥാപനങ്ങളായ പോണ്ടിച്ചേരി, കാരയ്ക്കൽ ജിപ്മറുകളിലെ MBBS സീറ്റുകളിലേക്കുള്ള ഈ എൻട്രൻസ് പരീക്ഷയുടെ അപേക്ഷകൾ ഫെബ്രുവരി - മാർച്ച് മാസങ്ങളിലാണ് ക്ഷണിക്കപ്പെടുന്നത്. രണ്ടര മണിക്കൂർ നീണ്ടുനിൽക്കുന്ന കമ്പ്യൂട്ടർ അധിഷ്ടിതമായ ഈ പരീക്ഷയ്ക്ക് 200 ചോദ്യങ്ങൾ ഉണ്ടായിരിക്കും. 800 മാർക്കിലാണ് പരീക്ഷ നടത്തപ്പെടുന്നത്. ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവ കൂടാതെ ഇംഗ്ലീഷും, ലോജിക്കൽ റീസണിങ്ങും പരീക്ഷ ഭാഗങ്ങളാണ്.  ഉദ്യോഗാർത്ഥികൾ പ്ലസ് ടു ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ബയോടെക്നോളജി പഠിച്ചവരും 50% മാർക്ക് നേടിയവരും 17 വയസ്സ് പൂർത്തിയായവരും 25 വയസ്സിൽ താഴെ പ്രായം ഉള്ളവരും ആയിരിക്കണം.


www.jipmer.edu.in
www.jipmer.edu.in

ഇന്ത്യയുടെ സൈനിക മെഡിക്കൽ കോളേജുകളിലെ 150 MBBS സീറ്റുകളിലേക്ക് നടത്തപ്പെടുന്ന ദേശീയ പരീക്ഷയാണിത്. NEET - UG പരീക്ഷയുടെ സ്കോർ പരിഗണിക്കുന്ന ഈ അഡ്മിഷന് പേർസണൽ ഇന്റർവ്യൂ സൈക്കോളജിക്കൽ അസ്സെസ്സ്മെന്റ് ടെസ്റ്റ് (PAT), ഇംഗ്ലീഷ് ലോജിക്കൽ റീസണിങ് എന്നിവയും ഉൾപ്പെടുന്നു.


www.afmc.nic.in
www.afmc.nic.in

ഇന്ത്യയിലെ 31 നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജികളിലേക്കും (NIT) 23 ഐ.ഐ.ടി കളിലേക്കും (IIT), 20 സെൻട്രലിഫണ്ട് ടെക്നിക്കൽ ഇന്സ്ടിട്യൂഷനുകളിലേക്കും (CFTIS) ചില കല്പിത സർവ്വകലാശാലകൾ, സംസ്ഥാന എഞ്ചിനീയറിംഗ് കോളേജുകൾ എന്നീ സ്ഥാപനങ്ങളിലേക്കുള്ള  ബി.ടെക്, ബി.ഇ, ബി.ആർക്ക്, ബി.പ്ലാനിങ് എന്നീ കോഴ്സുകളിലേക്കുമുള്ള ദേശീയ പരീക്ഷയാണ് JEE-MAIN. വർഷത്തിൽ 2 തവണ നടത്തപ്പെടുന്ന ഈ പരീക്ഷയ്ക്കുള്ള അപേക്ഷകൾ ഓഗസ്റ്റ്/ജനുവരി മാസങ്ങളിലാണ് ക്ഷണിക്കാറുള്ളത്. പ്ലസ് ടു ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവ പഠിച്ചവരും 50% മാർക്കോടെ ജയിച്ചവരും 17 വയസ് പൂർത്തിയായവർക്കുമാണ് പരീക്ഷ എഴുതാൻ സാധിക്കുന്നത്. 3 മണിക്കൂർ നേരമുള്ള 360 മാർക്കിന്റെ പരീക്ഷയാണിത് . ഇന്ത്യയിൽ 270 - ഓളം പരീക്ഷ കേന്ദ്രങ്ങൾ ഉണ്ട്.


https://jeemain.nta.ac.in/
https://jeemain.nta.ac.in/

JEE-Main പരീക്ഷയിൽ ലഭിക്കുന്ന മാർക്കിന്റെ അടിസ്ഥാനത്തിലാണ് NIT-ലേക്കുള്ള പ്രവേശനം നടത്താറുള്ളത്. എല്ലാ NIT-കളിലെയും പകുതി സീറ്റുകൾ അതാത് സംസ്ഥാനങ്ങളിലെ കുട്ടികൾക്കായി സംവരണം ചെയ്യപ്പെട്ടിരിക്കുന്നു. ബാക്കി 50% സീറ്റുകൾ ഓൾ ഇന്ത്യ ക്വാട്ടയായും റിസർവ് ചെയ്തിരിക്കുന്നു. 3 മണിക്കൂർ നിറമുള്ള JEE-Main പരീക്ക്ഷയിൽ പേപ്പർ ഒന്നിന് ശോഭിക്കാനായാൽ NIT-യിൽ ബി.ടെക് - ന് അഡ്മിഷൻ ലഭിക്കും. ബി.ആർക്കിന് അഡ്മിഷൻ ലഭിക്കാൻ JEE-Main - ലെ പേപ്പർ രണ്ടിന്റെ പരീക്ഷ എഴുതണം. JEE-Main പേപ്പർ രണ്ടിന് 3 പാർട്ട് ചോദ്യങ്ങൾ ഉണ്ട്. മാത്തമാറ്റിക്സ് ഒബ്ജക്റ്റീവ് - 30 ചോദ്യങ്ങൾ, ആപ്റ്റിട്യുഡ് ടെസ്റ് - 50 ചോദ്യങ്ങൾ, ഡ്രോയിങ് ടെസ്റ്റ് - 35 മാർക്കുള്ള 2 ചോദ്യങ്ങൾ. പേപ്പർ 2 - ന് അകെ 390 മാർക്ക് ആണുള്ളത്. ഈ പരീക്ഷകളിൽ ഉയർന്ന മാർക്ക് ലഭിക്കുന്നവർക്കാണ് ഇന്ത്യയിലെ 31 NIT - കളിൽ അഡ്മിഷൻ ലഭിക്കുക. ബി.ആർക്ക് പ്രവേശനം ആഗ്രഹിക്കുന്നവർ പേപ്പർ 2 പരീക്ഷ മാത്രം എഴുതിയാൽ മതി.



ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ എഞ്ചിനീയറിംഗ് വിദ്യാഭ്യാസ സ്ഥാപനങ്ങളായ IIT  (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി) കളിലേക്കുള്ള ദേശീയ പ്രവേശന പരീക്ഷയാണ് ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ അഡ്വാൻസ്. ഇന്ത്യയിൽ 23 ..ടി കളിലായി 10988 സീറ്റുകളിലേക്കാണ് ഓൺലൈൻ പരീക്ഷ നടത്തപ്പെടുന്നത്. ..ടി കളുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന കംപ്യൂട്ടറാധിഷ്ഠിതപരീക്ഷ 3 മണിക്കൂർ നീണ്ടുനിൽക്കുന്നതും 2 പേപ്പറുകൾ ഉൾക്കൊള്ളുന്നതുമാണ്. പ്ലസ് ടു ഫിസിക്സ്, കെമിസ്ട്രി മാത്തമാറ്റിക്സ് എന്നിവ പഠിച്ചവർക്കും 17 വയസ്സ് പൂർത്തിയായവർക്കുമാണ് പരീക്ഷ എഴുതാൻ സാധിക്കുന്നത്. JEE Main സ്കോർ നേടിയിട്ടുള്ളവരെയാണ് JEE Advance ന്  പരിഗണിക്കുകയുള്ളൂ.  



ഇന്ത്യയിലെ 18 നാഷണൽ ലോ അക്കാഡമികളിലേക്ക് അണ്ടർഗ്രാജുവെറ്റ് പ്രവേശനത്തിന് ദേശീയ തലത്തിൽ നടത്തപ്പെടുന്ന പൊതുപ്രവേശന പരീക്ഷയാണിത്. പ്രധാനമായും BA LLB, BSC LLB, BBA LLB, BSW LLB, B. Com,  LLB, LLM എന്നീ സ്ട്രീമുകളിലാണ് വിജയികൾക്ക് പരിശീലനം ലഭിക്കുക. പ്ലസ് ടു കഴിഞ്ഞവർക്കും 17 വയസ്സ് പൂർത്തിയായവർക്കും പരീക്ഷ എഴുതാൻ സാധിക്കും



ഫോറിൻ യൂണിവേഴ്സിറ്റികളിൽ നിയമപഠനത്തിനു വേണ്ടിയുള്ള ലോ സ്കൂൾ അഡ്മിഷൻ കൗൺസിലിന് കീഴിലുള്ള പ്രവേശന പരീക്ഷയാണിത്. നിയമബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ. പ്ലസ്ടു കഴിഞ്ഞവർക്ക് 5 വർഷ എൽ.എൽ.ബി പ്രോഗ്രാമിലേക്കും  ബിരുദധാരികൾക്ക് 3 വർഷ എൽ.എൽ.ബി ക്കുമാണ് അപേക്ഷിക്കേണ്ടത്. റീഡിങ് കോംപ്രഹെൻഷൻ, ലോജിക്കൽ റീസണിങ്, അനലറ്റിക്കൽ റീസണിങ് എന്നിവ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പ്രവേശന പരീക്ഷയാണിത്.



ഉന്നത വിദ്യാഭ്യാസ രംഗത്ത് ഗവേഷണ, പരിശീലനം എന്നിവ പ്രോത്സാഹിപ്പിക്കാൻ കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയം അതിന്റെ ഏഴ് IISER കേന്ദ്രങ്ങളിലേക്കുള്ള പരീക്ഷ നടത്തുന്നു. പ്രശസ്ത ശാസ്ത്രജ്ഞന്മാരെ രൂപപ്പെടുത്തുന്ന ഒരു ഗവേഷണ സ്ഥാപനം കൂടിയാണിത്. കേരളത്തിൽ തിരുവനന്തപുരം ഇതിന്റെ ഒരു കേന്ദ്രമാണ്. പ്ലസ് ടു വിന് സയൻസ് വിഷയങ്ങൾ എടുത്തു പഠിച്ചവർക്കാണ് പരീക്ഷയെഴുതാൻ യോഗ്യത. പ്ലസ്ടുവിൽ ബയോളജിക്ക് പകരം കമ്പ്യൂട്ടർ സയൻസ് പഠിച്ചവർക്കും പ്രവേശനത്തിന് അർഹതയുണ്ട്. ജൂൺ/ജൂലൈ മാസങ്ങളിലാണ് പരീക്ഷകൾ നടക്കാറുള്ളത്.  അഞ്ചുവർഷക്കാലത്തെ എം.എസ് ബിരുദാനന്തര ബിരുദത്തോടുകൂടി ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളിൽ പഠിക്കുവാൻ സാധിക്കും. സെലക്ഷൻ നടത്തപ്പെടുന്നത് 3 പ്രവേശക ജാലകങ്ങളിൽനിന്നാണ്. 1. JEE Advanced  റാങ്ക് ലിസ്റ്റിൽ പതിനായിരത്തിൽ താഴെ റാങ്ക് ലഭിക്കുന്നവർക്ക്  2. IISc ബാംഗ്ലൂർ നടത്തുന്ന കിഷോർ വൈജ്ഞാനിക് പ്രോത്സാഹൻ യോജന സ്കോറിന്റെ അടിസ്ഥാനത്തിലും  50% സീറ്റുകളിൽ പ്രവേശനം നൽകപ്പെടുന്നു. 3. ബാക്കി 50% സീറ്റുകളിൽ സ്റ്റേറ്റ് ആൻഡ് സെൻട്രൽ ബോർഡുകൾക്ക് സീറ്റ് റിസർവേഷൻ ഉണ്ട്. പ്ലസ് വൺ, പ്ലസ് ടു, ഡിഗ്രി ഫസ്റ്റ് ഇയർ എന്നിവയ്ക്ക് പഠിക്കുമ്പോൾ KVPY പരീക്ഷകൾ എഴുതുവാൻ സാധിക്കും. ഓരോ IISER  കളിലും 200 സീറ്റുകൾ വീതമാണുള്ളത്. പഠനത്തോടപ്പം തന്നെ വർഷം തോറും 80,000 രൂപയിലധികം വരുന്ന സ്കോളര്ഷിപ്പുകൾ കേന്ദ്ര സർക്കാർ പരിശീലന കേന്ദ്രത്തിൽ പഠിക്കുന്നവർക്ക്നൽകാറുണ്ട്.



ഇന്ത്യയിലെ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളായ 10 സെൻട്രൽ യൂണിവേഴ്സിറ്റികളിലേക്കും ഡോ. ബി.ആർ. അംബേദ്കർ സ്കൂൾ ഓഫ് അണ്ടർ ഗ്രാജുവേറ്റ് കോഴ്സുകളിലേക്കുമുള്ള യോഗ്യത പരീക്ഷയാണ് കുസെറ്റ്. ഓരോ യൂണിവേഴ്സിറ്റിക്കും വ്യത്യസ്ത ബിരുദ കോഴ്സുകളാണുള്ളത്. പ്ലസ് ടു കഴിഞ്ഞ വിദ്യാർത്ഥികൾക്ക് അവർ ആഗ്രഹിക്കുന്ന ബിരുദ കോഴ്സുകൾക്ക് വേണ്ടി പരീക്ഷ എഴുതാവുന്നതാണ്. ഡിസംബർ-ജനുവരി മാസങ്ങളിലാണ് ഇതിന്റെ അപേക്ഷകൾ ക്ഷണിക്കപ്പെടാറുള്ളത്. ഉദാഹരണത്തിന് ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, തുടങ്ങിയ വിഷയങ്ങളിൽ 5 വർഷ ഇന്റഗ്രേറ്റഡ് എം.എസ്.സി പ്രശസ്തനീയമാംവിധം സ്ഥാപനങ്ങളിൽ പഠിക്കുവാൻ സാധിക്കും.



ഇന്ത്യയിലെ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളായ 10 സെൻട്രൽ യൂണിവേഴ്സിറ്റികളിലേക്കും ഡോ. ബി.ആർ. അംബേദ്കർ സ്കൂൾ ഓഫ് അണ്ടർ ഗ്രാജുവേറ്റ് കോഴ്സുകളിലേക്കുമുള്ള യോഗ്യത പരീക്ഷയാണ് കുസെറ്റ്. ഓരോ യൂണിവേഴ്സിറ്റിക്കും വ്യത്യസ്ത ബിരുദ കോഴ്സുകളാണുള്ളത്. പ്ലസ് ടു കഴിഞ്ഞ വിദ്യാർത്ഥികൾക്ക് അവർ ആഗ്രഹിക്കുന്ന ബിരുദ കോഴ്സുകൾക്ക് വേണ്ടി പരീക്ഷ എഴുതാവുന്നതാണ്. ഡിസംബർ-ജനുവരി മാസങ്ങളിലാണ് ഇതിന്റെ അപേക്ഷകൾ ക്ഷണിക്കപ്പെടാറുള്ളത്. ഉദാഹരണത്തിന് ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, തുടങ്ങിയ വിഷയങ്ങളിൽ 5 വർഷ ഇന്റഗ്രേറ്റഡ് എം.എസ്.സി പ്രശസ്തനീയമാംവിധം സ്ഥാപനങ്ങളിൽ പഠിക്കുവാൻ സാധിക്കും.



ചാർട്ടേഡ് അക്കൗണ്ടന്റ് ഓഫ് ഇന്ത്യയുടെ കീഴിൽ നടത്തപെടുന്ന പരീക്ഷ ചാർട്ടേഡ് അക്കൗണ്ടൻസി കോഴ്സുകളിലേക്കുള്ള യോഗ്യത പരീക്ഷയാണ്. വർഷത്തിൽ 2 തവണ- ജൂണിലും, ഡിസംബറിലുമായിട്ടാണ് പരീക്ഷ നടത്തപ്പെടുന്നത്. പ്ലസ് ടു വിദ്യാർത്ഥികൾക്കായിട്ടാണ് പരീക്ഷ എഴുതാൻ സാധിക്കുക. എഴുത്തു പരീക്ഷയും ഇന്റർവ്യൂവിലും പരീക്ഷാർത്ഥികൾ വിജയിക്കണം.



ഇന്ത്യൻ എയർഫോഴ്സ്ലേക്കുള്ള ദേശീയ പരീക്ഷയാണിത്. IAF, ഫൈലിംഗ്  ബ്രാഞ്ച്, ടെക്നിക്കൽ ബ്രാഞ്ച്, ഗ്രൗണ്ട് ഡ്യൂട്ടി ബ്രാഞ്ച് എന്നീ തസ്തികകളിലേക്കുള്ള പ്രവേശന പരീക്ഷയാണിത്. വർഷത്തിൽ 2 തവണ ഫെബ്രുവരി / ഓഗസ്റ്റ് മാസത്തിലാണ് പരീക്ഷ നടത്തുന്നത്. അപേക്ഷകൾ ജനുവരി/ജൂൺ മാസത്തിലാണ് ക്ഷണിക്കപ്പെടുക. പ്ലസ് ടു ഫിസിക്സ്, മാത്തമാറ്റിക്സ് എന്നിവ പഠിച്ചിട്ടുള്ളവർക്കും 17 മുതൽ 20 വരെ പ്രായപരിധിയുള്ളവർക്കും അപേക്ഷകരാകാം. 



ഇന്ത്യയിലെ 21 സെൻട്രൽ ഹോട്ടൽ മാനേജ്മെന്റ് സ്ഥാപനങ്ങളിലേക്ക് നടത്തപ്പെടുന്ന ത്രിവത്സര ബി.എസ് .സി ഹോസ്പിറ്റാലിറ്റി ആൻറ് ഹോട്ടൽ അഡ്മിനിസ്ട്രേഷൻ പ്രവേശനത്തിനുള്ള ദേശീയ പ്രവേശന പരീക്ഷയാണിത്.നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ ഓൺലൈൻ പരീക്ഷയ്ക്ക് 3 മണിക്കൂർ ദൈർഘ്യമുണ്ട്. ന്യൂമറിക്കൽ എബിലിറ്റി, ലോജിക്കൽ റീസണിങ്, അനലിറ്റിക്കൽ അപ്പ്റ്റിറ്റ്യൂഡ്, ജി.കെ, ഇംഗ്ലീഷ് എന്നിവയിൽ നിന്നുള്ള ചോദ്യങ്ങളുണ്ട്. പ്ലസ് ടു ഏതെങ്കിലും സ്ട്രീം 50% മാർക്കോടെ ജയിച്ചിട്ടുള്ളവർക്ക് ഇതിന്റെ പ്രവേശന പരീക്ഷകൾ എഴുതാൻ സാധിക്കും. കേരളത്തിൽ തന്നെ 4 പ്രശസ്ത സ്ഥാപനങ്ങൾ ഉണ്ട്. കോവളം, കാലിക്കറ്റ്, ലക്കിടി, മൂന്നാർ എന്നിവയാണവ.



സെൻട്രൽ ടെക്സ്റ്റയിൽസ് ഡിപ്പാർട്ട്മെൻറ്റിൻറെ കീഴിൽ നടത്തപ്പെടുന്ന ദേശീയ പരീക്ഷയാണിത്. ടെക്സ്റ്റൈൽ ഇൻഡസ്ടറി, ഫിലിം ടെലിവിഷൻ എന്നീ മേഖലകളിൽ ജോലി സാധ്യതയുള്ള ഫാഷൻ ടെക്നോളജിയിൽ പ്ലസ് ടു കഴിഞ്ഞ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. പരീക്ഷയോടൊപ്പം ഗ്രൂപ്പ് ഡിസ്കഷൻ, ഇന്റർവ്യൂ എന്നിവയും ഉണ്ടായിരിക്കും. പരീക്ഷ വിജ്ഞാപനങ്ങൾ ഡിസംബറിലാണ് പുറപ്പെടുവിക്കാറുള്ളത്. കേരളത്തിൽ കണ്ണൂരിൽ NIFT കേന്ദ്രത്തിൽ പരീക്ഷ സെൻറർ ഉണ്ട്. 



കേന്ദ്ര വാണിജ്യ വ്യവസായ വകുപ്പിൻറെ കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ ഇന്ത്യയുടെ കീഴിൽ നടത്തപെടുന്ന അഖിലേന്ത്യാ പരീക്ഷയാണിത്. പ്ലസ് ടു കഴിഞ്ഞ കുട്ടികൾക്ക് ഈ പരീക്ഷയ്ക്ക് അപേക്ഷിക്കാം. ഒക്ടോബര് മാസത്തിലാണ് വിജ്ഞാപനങ്ങൾ പുറപ്പെടുവിക്കപ്പെടുന്നത്. ഇന്ത്യയിലെ പ്രശസ്തങ്ങളായ 10 ഇൻസ്റിറ്റ്യൂട്ടു കളിലേക്ക് NID എൻട്രൻസ് എക്സാം വിജയികളെ റിക്രൂട്ട് ചെയ്യാറുണ്ട്. ജനുവരിയിലാണ് പരീക്ഷയുള്ളത്. സിറാമിക്- ഗ്ലാസ് ഡിസൈനിംഗ്, ഗ്രാഫിക് ഡിസൈനിംഗ്, ഇൻസ്ട്രിയൽ ഡിസൈൻ,കമ്മ്യൂണിക്കേഷൻ ഡിസൈൻ, ലൈഫ് സ്റ്റൈൽ, ഫിലിം ആനിമേഷൻ, ടെക്സ്റ്റൈയിൽ ഡിസൈനിംഗ് എന്നീ മേഖലകളെപ്പറ്റിയുള്ള പഠനങ്ങൾ ഈ കോഴ്‌സിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.



ഇന്ത്യൻ നാവികസേനയുടെ പ്രതിരോധ കേന്ദ്രങ്ങളിലേക്ക് ഓഫീസര്മാരായി പരിശീലനം നൽകുന്ന നേവൽ അക്കാദമിയിലേക്കുള്ള പ്രവേശന പരീക്ഷയാണിത്. പ്ലസ് ടു സയൻസ് വിഷയങ്ങൾ പഠിച്ചിട്ടുള്ളവർക്ക് ഈ പരീക്ഷകൾ എഴുതാം. എല്ലാ 6 മാസങ്ങളിലും ഇതിന്റെ വിജ്ഞാപനങ്ങൾ ഉണ്ടാകാറുണ്ട്. 2 പേപ്പറുകളായാണ് പരീക്ഷയുള്ളത്. പേപ്പർ 1 - മാത്തമാറ്റിക്സ്, പേപ്പർ 2 - ജനറൽ എബിലിറ്റി, ഇംഗ്ലീഷ് ആൻറ് പൊതുവിജ്ഞാപനം. ഇതിൽ ഗ്രൂപ്പ് ടെസ്റ്റ്, സൈക്കോളജിക്കൽ ടെസ്റ്റ്, ഇന്റർവ്യൂ എന്നിവയുമുണ്ടായിരിക്കും.



ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളിൽ പ്ലസ് ടു  വിൽ പഠിക്കുകയും 50% മാർക്കോടെ പാസ്സായിട്ടുള്ളവർക്കുംവേണ്ടി വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ എഞ്ചിനീയറിംഗ് സ്ട്രീമുകളിലേക്ക് ദേശീയ തലത്തിൽ നടത്തപെടുന്ന പൊതുപരീക്ഷയാണിത്. വിജ്ഞാപനങ്ങൾ ഡിസംബർ/ജനുവരി മാസങ്ങളിലാണ് പ്രസിദ്ധീകരിക്കപ്പെടാറുള്ളത്. പരീക്ഷ ഏപ്രിൽ മാസത്തിലാണ് നടത്തപ്പെടുന്നത്. 



നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ് സ്റ്റഡീസ് ഇൻ ആർക്കിടെക്ചർ (NIAS) ൻറെ കീഴിലുള്ള പരീക്ഷയാണിത്. ആർക്കിടെക്ചറിലെ ബിരുദ കോഴ്സുകൾക്കായുള്ള പ്രവേശനത്തിന് വേണ്ടിയുള്ള ദേശീയ പരീക്ഷയാണിത്. ഇന്ത്യയിലൊട്ടാകെയുള്ള ആർക്കിടെക്ചർ കോഴ്സുകളിലേക്കുള്ള പ്രവേശന യോഗ്യത പരീക്ഷയാണിത്. നിരവധി കോളേജുകൾ ഇതിന്റെ സ്‌കോറിൽ നിന്നാണ് വിദ്യാർത്ഥികളെ തിരഞ്ഞെടുക്കാറുള്ളത്. 2019 മുതൽ വർഷത്തിൽ 2 തവണ ഏപ്രിൽ / ജൂലൈ മാസങ്ങളിൽ ഈ പരീക്ഷ നടത്തപ്പെടും. പരീക്ഷാവിജ്ഞാപനങ്ങൾ മാർച്ച് / മെയ് മാസങ്ങളിലാണ് പുറപ്പെടുവിക്കാപ്പെടാറുള്ളത്. പ്ലസ് ടു വിന് ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എടുത്തിട്ടുള്ളവരും 50% മാർക്ക് നേടിയിട്ടുള്ളവർക്കുമാണ് ഇതിന്റെ പരീക്ഷകൾ എഴുതാൻ സാധിക്കുക. 



കേന്ദ്ര ഫിഷറീസ് ഡിപ്പാർട്മെന്റിന്റെ കീഴിൽ കൊച്ചി യൂണിറ്റിലേക്കുള്ള പ്രവേശന പരീക്ഷയാണിത് സിഫ്‌നെറ്റ്. പ്ലസ് ടു ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് പഠിച്ചിട്ടുള്ളവരും 50% മാർക്കോടെ ജയിച്ചിട്ടുള്ളവർക്കുമാണ് പരീക്ഷ എഴുതാൻ യോഗ്യത. എൻട്രൻസിന്റെയും, ഇന്റർവ്യൂന്റെയും അടിസ്ഥാനത്തിൽ 20 വിദ്യാർത്ഥികൾക്കാണ് പ്രവേശനം.



ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ സയൻസ് ആൻഡ് ടെക്നോളജി യൂണിവേഴ്സിറ്റി ആയ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ വിവിധ ഡിഗ്രി കോഴ്സുകളിലേക്കുള്ള ഓൺലൈൻ പരീക്ഷയാണ് കുസാറ്റ് ക്യാറ്റ്. വ്യത്യസ്തങ്ങളായ അനേകം ബിരുദ-ബിരുദാനന്തര കോഴ്സുകൾ കുസാറ്റിൻ്റെ കീഴിലുണ്ട്. നേവൽ ആർക്കിടെക്ചർ, പോളിമർ ടെക്നോളജി, മറൈൻ എൻജിനീയറിങ്, ഫോട്ടോണിക്സ് തുടങ്ങി പരമ്പരാഗത ബിരുദ കോഴ്സുകൾ ആയ സോഷ്യൽ സയൻസ് വരെ ഇതിനു കീഴിൽ പഠിപ്പിക്കുന്നുണ്ട്. പ്ലസ് ടു പി .സി.എം 50% മാർക്കോടെ ജയിച്ചിട്ടുള്ളവർക്കാണ് കുസാറ്റിന്റെ ക്യാറ്റ് പരീക്ഷകൾ (CAT - Common Admission Test) എഴുതാൻ സാധിക്കുന്നത്. സാധാരണഗതിയിൽ 3 മണിക്കൂർ നിലനിൽക്കുന്ന പരീക്ഷയാണ് കുസാറ്റ് ക്യാറ്റിനുള്ളത്.



കേരളത്തിലെ വിവിധ മെഡിക്കൽ കോളേജുകളിലേക്കും (130 സീറ്റ്) 18 പ്രൈവറ്റ് മെഡിക്കൽ കോളേജുകളിലേക്കും (105 സീറ്റ്) ഈ കോഴ്സിനുവേണ്ടി നടത്തപെടുന്ന എൻട്രൻസ് പരീക്ഷയാണിത്. പ്ലസ് ടു വിന് പി. സി. ബി 50% മാർക്കോടെ ജയിച്ചിട്ടുള്ളവർക്ക് ഈ ദ്വിവത്സര diploma കോഴ്സിന് അപേക്ഷിക്കാം.



ബി.എസ്.സി  മെഡിക്കൽ റേഡിയോളോജിക്കൽ ടെക്നോളജി കോഴ്സ് പഠിക്കാനുള്ള എൻട്രൻസ് പരീക്ഷയാണിത്. ഇന്ത്യയിലെ പ്രശസ്ത സ്ഥാപനമായ AIIMS ൻറെ കീഴിൽ മുതൽ നിരവധി യൂണിവേഴ്സിറ്റികളിൽ ഈ വിഷയം പഠിക്കാൻ ഈ എൻട്രൻസ് പരീക്ഷയെഴുതണം. പ്ലസ് ടു പി.സി.ബി പഠിച്ചിട്ടുള്ളവർക്കും 50% മാർക്കോടെ ജയിച്ചിട്ടുള്ളവർക്കുമാണ് ഈ പരീക്ഷ എഴുതാൻ യോഗ്യത.



കേരളത്തിലെ പ്രശസ്തങ്ങളായ യൂണിവേഴ്സിറ്റികളിലും കോളേജുകളിലുമുള്ള 4 വർഷ ബിരുദ ഫിസിയോതെറാപ്പി കോഴ്സുകളിലേക്കുള്ള പ്രവേശനപരീക്ഷയാണിത്. പ്ലസ് ടു പി.സി.ബി 50% മാർക്കോടെ ജയിച്ചിട്ടുള്ളവർക്കാണ് പരീക്ഷയെഴുതാനുള്ള യോഗ്യത.



NIRT (നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റീഹാബിലിറ്റേഷണൽ തെറാപ്പി) ന്റെ കീഴിലുള്ള സ്ഥാപനങ്ങളിലേക്ക് ബി.എസ്.സി -  ബി.ഓ.ടി 41/2 വർഷ കോഴ്സിലേക്കുള്ള എൻട്രൻസ് പരീക്ഷയാണിത് . പ്ലസ് ടു പി.സി.ബി /എം 50 % മാർക്കോടെ ജയിച്ചിട്ടുള്ളവർക്കാണ് പരീക്ഷയെഴുതാനുള്ള യോഗ്യത. ഇതേ കോഴ്സിന്റെ ദ്വിവത്സര ഡിപ്ലോമ കോഴ്സ് വെല്ലൂർ സി.എം.സി യിലും എൻട്രൻസ് പരീക്ഷാ മാനദണ്ഡങ്ങളോടെ നടത്തപ്പെടുന്നുണ്ട്.കോഴ്സിന്റെ പേര് ഡിപ്ലോമ ഇൻ പ്രോസ്തെറ്റിക്സ് ഓർത്തോടിക്സ്. അതോടൊപ്പം മണിപ്പാൽ യൂണിവേഴ്സിറ്റി, ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ & റീഹാബിലിറ്റേഷൻ, കെ.എം.സി.എച് കോയമ്പത്തൂർ, ഡൽഹി യൂണിവേഴ്സിറ്റി എന്നിവയും ഈ എൻട്രൻസ് പരീക്ഷ BOT ക്കുവേണ്ടി നടത്തുന്നുണ്ട്.



ഇന്ത്യയിലെ പ്രധാന ഏവിയേഷൻ സ്ഥാപനമായ രാജീവ്ഗാന്ധി അക്കാദമി ഫോർ ഏവിയേഷൻ ടെക്നോളജി - തിരുവനന്തപുരം എന്ന സ്ഥാപനത്തിലേക്ക് ഏവിയേഷൻ ദ്വിവത്സര കോഴ്സിലേക്കുള്ള പ്രവേശന പരീക്ഷയാണിത്. പ്ലസ് ടു പി.സി.എം 50% മാർക്കോടെ ജയിച്ചിട്ടുള്ളവരും 17 വയസ്സ് പൂർത്തിയായിട്ടുള്ളവർക്കുമാണ് 20 സീറ്റുകളുള്ള ഈ കോഴ്സിലേക്ക് പരീക്ഷയെഴുതാൻ യോഗ്യത. എൻട്രൻസ് ടെസ്റ്റിന് പുറമെ മെഡിക്കൽ ടെസ്റ്റും ഇന്റർവ്യൂ ഉണ്ട്.

ഉത്തർപ്രദേശിലെ റായ്ബേലിയിലുള്ള  ഇന്ദിരാഗാന്ധി രാഷ്ട്രീയ ഉറാൻ അക്കാദമി (IGRUA) യിലെ ഇതേ കോഴ്സിന്റെ 84 സീറ്റുകളിലേക്കും പ്ലസ് ടു പി.സി.എം പഠിച്ചിട്ടുള്ളവർക്കും 55% മാർക്കോടെ ജയിച്ചിട്ടുള്ളവർക്കും ഈ എൻട്രൻസ് പരീക്ഷ എഴുതാൻ സാധിക്കും. ഈ കോഴ്സിലേക്ക് എൻട്രൻസ് ടെസ്റ്റിനു പുറമെ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റും ഇന്റർവ്യൂ ഉണ്ട്.



ബിട്സിൻറെ പിലാനി, ഗോവ, ഹൈദരാബാദ് എന്നീ സെന്ററുകളിലേക്കുള്ള വിവിധ എഞ്ചിനീയറിംഗ് സ്ട്രീമുകളിലേക്കുള്ള പ്രവേശന പരീക്ഷയാണിത്. പ്ലസ് ടു പി.സി.എം 50% മാർക്കോടെ ജയിച്ചിട്ടുള്ളവർക്കാണ് മെയ് മാസം നടത്താറുള്ള ഈ ഓൺലൈൻ എൻട്രൻസ് പരീക്ഷ എഴുതാനുള്ള യോഗ്യത. പരീക്ഷാവിജ്ഞാപനങ്ങൾ ഡിസംബർ/ജനുവരി മാസങ്ങളിലാണ് പ്രസിദ്ധീകരിക്കപ്പെടാറുള്ളത്.



www.bitsat.ac.in

കേരളത്തിലെ പ്രശസ്ത സ്ഥാപനമായ അമൃത വിശ്വാപീഠം യൂണിവേഴ്സിറ്റിയുടെ വിവിധ സ്ഥാപനങ്ങളിലുള്ള ബി-ടെക് കോഴ്സുകളിലേക്കുള്ള എൻട്രൻസ് പരീക്ഷയാണിത്. JEE റാങ്കും ഈ പരീക്ഷയോടൊപ്പം പരിഗണിക്കപ്പെടും. 



www.amrita.edu.in

ഗവ.ഡെന്റൽ കോളേജ് - കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് ഡെന്റൽ ഹൈജീനിസ്റ് ദ്വിവത്സര ഡിപ്ലോമ കോഴ്സ് പ്രവേശന പരീക്ഷയാണിത്. പ്ലസ് ടു പി.സി.ബി 50% മാർക്കോടെ ജയിച്ചിട്ടുള്ളവർക്ക് ഈ പരീക്ഷയെഴുതാം.



www.dme.kerala.gov.in

U.P.S.C യുടെ കീഴിൽ ദേശീയതലത്തിൽ നടത്തപ്പെടുന്ന ഇന്ത്യയിലെ പ്രധാന പൊതുമേഖലാസ്ഥാപനമായ റെയിൽവേ എഞ്ചിനീയറിംഗ് ഡിപ്പാർട്മെന്റിലേക്കുള്ള എൻട്രൻസ് പരീക്ഷയാണിത്. 42 ഓളം സീറ്റുകളിലേക്കാണ് ഈ പ്രവേശന പരീക്ഷ നടത്തപ്പെടുന്നത്. പ്ലസ് ടു പി.സി.എം 50% മാർക്കോടെ ജയിച്ച 17 വയസ്സ് പൂർത്തീകരിച്ചവർക്കാണ് ഈ പരീക്ഷ എഴുതാനാവുക. എൻട്രൻസ് പരീക്ഷ കൂടാതെ മെന്റൽ എബിലിറ്റി ടെസ്റ്റും ഇന്റർവ്യൂ ഉണ്ടായിരിക്കുന്നതാണ്. ഇതിന്റെ പരീക്ഷ വിജ്ഞാപനങ്ങൾ ജൂൺ/ജൂലൈ മാസങ്ങളിലാണ് റെയിൽവേ മന്ത്രാലയം പുറപ്പെടുവിക്കാറുള്ളത്. 



www.eduvidya.com

പോണ്ടിച്ചേരി, കാരയ്‌ക്കൽ ജിപ്മറുകളിലെ ബി.എസ്.സി പാരാമെഡിക്കൽ കോഴ്സുകളുടെ സീറ്റുകളിലേക്കുള്ള എൻട്രൻസ് പരീക്ഷയുടെ അപേക്ഷകൾ ഏപ്രിൽ/മെയ് മാസങ്ങളിലാണ് ക്ഷണിക്കപ്പെടുന്നത്. ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവ കൂടാതെ ഇംഗ്ലീഷും ലോജിക്കൽ റീസണിംഗും പരീക്ഷാഭാഗങ്ങളാണ്. ഉദ്യോഗാർത്ഥികൾ പ്ലസ് ടു  ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ബയോടെക്നോളജി പഠിച്ചവരും 50% മാർക്ക് നേടിയവരും 17 വയസ്സ് പൂർത്തിയായവരും 25 വയസ്സിൽ താഴെ പ്രായമുള്ളവരുമായിരിക്കണം. കേരളത്തിൽ ഇതിന്റെ പരീക്ഷാകേന്ദ്രം തിരുവനന്തപുരത്തുണ്ട്. 



www.jipmer.edu.in

CIPET ഇന്ത്യയുടെ പ്ലാസ്റ്റിക് ടെക്നോളജി പഠിക്കാനുള്ള എഞ്ചിനീയറിംഗ് സ്ഥാപനമാണിത്. ഇന്ത്യയിൽ CIPET യുടെ 4 പ്രധാന ക്യാമ്പസുകൾ ഉണ്ട്. മദ്രാസ്, ലക്‌നൗ, ഭുവനേശ്വർ, അഹമ്മദാബാദ് എന്നിവയാണവ. കൂടാതെ മറ്റ് 12 സെന്ററുകളുമുണ്ട്. CIPET യുടെ JEE എൻട്രൻസ് പരീക്ഷയുടെ വെളിച്ചത്തിലാണ് പ്രവേശനം. പ്ലസ് ടു പി.സി.എം 50% മാർക്കോടെ ജയിച്ചിട്ടുള്ളവർക്ക് ഈ പരീക്ഷകളെഴുതാം.



www.cipet.gov.in

ഇന്ത്യയിലെ പ്രശസ്തമായ ഡയറി സയൻസ് പഠനകേന്ദ്രമായ നാഷണൽ ഡയറി ഇൻസ്റ്റിറ്റ്യൂട്ട് കർണാൽ, ഹരിയാനയുടെ ബി.ടെക് ഡയറി ടെക്നോളജിയിലുള്ള എൻട്രൻസ് പരീക്ഷയാണിത്. പ്ലസ് ടു പി.സി.ബി & ഇംഗ്ലീഷ് 50% മാർക്കോടെ ജയിച്ചിട്ടുള്ളവർക്ക് ഈ പരീക്ഷയെഴുതാം. 



www.icar.org.in

ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായി സ്റ്റാറ്റിസ്റ്റിക്‌സ് പഠിക്കുവാനുള്ള സ്ഥാപനമാണ് ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്. ഇതിന്റെ കീഴിൽ ബാംഗ്ലൂർ, ചെന്നൈ, ഡൽഹി, കൊൽക്കത്ത, മുംബൈ, പുണെ, തേജ്‌പൂർ എന്നിവിടങ്ങളിൽ സ്ഥാപനങ്ങളുണ്ട്. ക്വാണ്ടിറ്റേറ്റീവ് ഇക്കണോമിക്സ്, സ്റ്റാറ്റിസ്റ്റിക്‌സ്, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളിൽ ഗവേഷണം നടത്താനുള്ള വലിയ സാധ്യത ഇവിടെയുണ്ട്. ISI യുടെ പ്രവേശന പരീക്ഷ മെയ് മാസത്തിലും അപേക്ഷ സമർപ്പണം ഫെബ്രുവരി മാസത്തിലുമാണ് സാധാരണ ഉണ്ടാകാറുള്ളത്. പ്ലസ് ടു പി.സി.എം 50% മാർക്കോടെ ജയിച്ചിട്ടുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം.



www.isical.ac.in

ഇന്ത്യയിൽ ശാസ്ത്രപുരോഗതിക്ക് നിർണ്ണായക സംഭാവനകൾ നൽകിയ ശാസ്ത്രഗവേഷണകേന്ദ്രമാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് -ബാംഗ്ലൂർ. ഈ പരമോന്നത വിദ്യാഭ്യാസ കേന്ദ്രത്തിൽ നിന്നാണ് IIT കളും IISER കളും രൂപപ്പെട്ടിട്ടുള്ളത്. ഈ സ്ഥാപനങ്ങളിൽ പഠിച്ചിട്ടുള്ള പ്രഗല്ഭ വ്യക്തികളാണ് ലോകത്തിന്റെ വിവിധ ഗവേഷണ സ്ഥാപനങ്ങളിൽ ഇന്ന് ശാസ്ത്രഞ്ജന്മാരായി സേവനം ചെയ്യുന്നത്. പ്ലസ് ടു വിന് ശേഷം സയൻസ് വിഷയങ്ങൾ പഠിച്ചിട്ടുള്ളവർക്ക് ഉപരിപഠനത്തിനുള്ള ഏറ്റവും മികച്ച കോഴ്‌സാണ് IISc ലെ ബാച്ചിലർ ഓഫ് സയൻസ് (BS). കെമിസ്ട്രി, ഫിസിക്സ്, മാത്തമാറ്റിക്സ്, ബയോളോജി, മെറ്റീരിയൽ, എർത്ത് & എൻവിയോൺമെന്റൽ സയൻസ് എന്നീ വിഷയങ്ങളിൽ 4 വര്ഷം ദൈർഘ്യമുള്ള BS കോഴ്സുകളുണ്ട്. 3 പ്രവേശന മാർഗങ്ങൾ ഈ കോഴ്സിനുണ്ട്. 1. KVPY 2. JEE Advanced 3. NEET UG ഈ മൂന്ന് പരീക്ഷകളിൽ ഏതെങ്കിലും ഒന്നിൽ ഉയർന്ന റാങ്ക് നേടുകയും IISc യുടെ വെബ്സൈറ്റിൽ പ്രേത്യേക അപേക്ഷ സമർപ്പിക്കുകയും വേണം. ജനുവരി/ ഫെബ്രുവരി മാസങ്ങളിലാണ് അപേക്ഷകൾ ക്ഷണിക്കപ്പെടുന്നത്. 



www.iisc.ac.in

കേന്ദ്ര കൃഷി വകുപ്പിന്റെ കീഴിലുള്ള ഡിപ്പാർട്മെന്റ് ഓഫ് അഗ്രികളർ റിസർച്ച് ആൻറ് എഡ്യൂക്കേഷൻ (DARE) യുടെ കീഴിൽ നടത്തപെടുന്ന ഓൾ ഇന്ത്യ എൻട്രൻസ് എക്‌സാമിനേഷൻ ഫോർ അഡ്മിഷൻ (AIEEA) ലൂടെയാണ് ഹരിയാനയിലെ നാഷണൽ ഡയറി സയൻസ് ഇൻസ്റ്റിറ്റ്യൂട്ടിലേക്കും ത്സാൻസിയിലെ റാണി ലക്ഷ്മിഭായ് സെന്റ്റെർ യൂണിവേഴ്സിറ്റിയിലേക്കും അഗ്രികൾച്ചർ സംബന്ധമായ നിരവധി കോഴ്സുകൾക്കുള്ള അഡ്മിഷൻ നൽകപ്പെടുന്നത്. അഗ്രികൾച്ചർ, ഹോർട്ടികൾച്ചർ, ഫിഷറീസ്, ഫോറസ്ട്രി, കമ്മ്യൂണിറ്റി സയൻസ്, സെറികൾച്ചർ എന്നീ വിഷയങ്ങളിൽ ഇന്റഗ്രേറ്റഡ് എം.എസ്.സി യും ഡയറി ടെക്നോളജി, ഫുഡ് ആൻറ് സയൻസ് ടെക്നോളജി, അഗ്രികൾച്ചർ എഞ്ചിനീയറിംഗ് ബി.ടെക് കോഴ്സുകളും ഇവിടെയുണ്ട്. പി.സി.എം / ബി 50% മാർക്കോടെ പ്ലസ് ടു  പാസ്സായിട്ടുള്ളവർക്കാണ് ഇന്റഗ്രേറ്റഡ് എം.എസ്.സി എഴുതാൻ സാധിക്കുക.



www.iari.res.in

മാനവിക വിഷയങ്ങളിൽ കേന്ദ്ര സാമ്പത്തിക സഹായത്തോടെ പ്രവർത്തിക്കുന്ന കല്പിത സർവകലാശാലയാണ് TISS. മുംബൈ ഗുവാഹട്ടി, ഹൈദരാബാദ്, തുൽജാപൂർ, ചെന്നൈ എന്നിവിടങ്ങളിൽ TISS ന് ക്യാമ്പസ്സുകളും മറ്റ് സ്ഥലങ്ങളിൽ പഠനകേന്ദ്രങ്ങളുമുണ്ട്. ബി.എ സോഷ്യൽ വർക്ക്, ഇന്റഗ്രേറ്റഡ് എം.എ സോഷ്യൽ സയൻസ് കോഴ്‌സുകളിലേക്ക് TISS ൻറെ എൻട്രൻസ് പരീക്ഷ ഏപ്രിൽ മാസത്തിൽ നടത്തപ്പെടും. ഒക്ടോബര്/നവംബര് മാസങ്ങൾ അപേക്ഷ സമർപ്പണ സമയമാണ്. ഇംഗ്ലീഷ്, ന്യൂമറിക്കൽ എബിലിറ്റി, ലോജിക്കൽ റീസണിംഗ്, ജനറൽ അവേർനസ് എന്നിവയിൽ നിന്ന് ചോദ്യങ്ങൾ ഉണ്ടായിരിക്കും. ഓണ്ലൈൻ പരീക്ഷ ആയ TISS ന് 2 പാർട്ട് പരീക്ഷകൾ ഉണ്ട്.